
ചിറയിൻകീഴ് , കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ റസിഡൻസ് അസോസിയേഷന്റെ 2025 വർഷത്തെ വിദ്യാഭ്യാസ അവാർഡ് വിതരണം നടന്നു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പ്രേംനസീർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷമീർ കിഴുവിലം അവാർഡ് വിതരണം നിർവഹിച്ചു. കിഴുവിലം സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് എൻ. വിശ്വനാഥൻനായർപ്രതിഭകളെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ഗോപുസുകുമാർ ആശംസാപ്രസംഗം നടത്തി.
അസോസിയേഷൻ വൈസ് പ്രസിഡൻ്റ് പത്മകുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി എസ് . ചന്ദ്രാനനൻ സ്വാഗതവും കെ. രാജേന്ദ്രൻ നന്ദിയും പറഞ്ഞു വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും പ്രതിഭകളെയും ചടങ്ങിൽ ഉപഹാരങ്ങളും ക്യാഷ് അവാർഡും നൽകി ആദരിച്ചു.


