കണിയാപുരത്ത് ഭരണഘടനാ സംരക്ഷണ സദസ്സുമായി മുസ്‌ലിം ലീഗ്

Attingal vartha_20260127_214337_0000

കണിയാപുരം: രാജ്യത്തിന്റെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മുസ്‌ലിം ലീഗ് കണിയാപുരം പള്ളിനട ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭരണഘടനാ സംരക്ഷണ സദസ്സും പതാക ഉയർത്തലും സംഘടിപ്പിച്ചു. ഭരണഘടനാ ഭാഗങ്ങൾ വായിച്ചും ദേശീയ പതാക ഉയർത്തിയുമാണ് പ്രവർത്തകർ ദിനാചരണം സമുചിതമായി ആഘോഷിച്ചത്.

​മുസ്‌ലിം ലീഗ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷഹീർ ജിഅഹമ്മദ് ദേശീയ പതാക ഉയർത്തി പരിപാടി ഉദ്ഘാടനം ചെയ്തു. “ഭരണഘടന ഉറപ്പുനൽകുന്ന മതേതരത്വവും തുല്യനീതിയും സംരക്ഷിക്കപ്പെടുക എന്നത് ഓരോ പൗരന്റെയും കടമയാണെന്നും, ജനാധിപത്യ മൂല്യങ്ങൾ വെല്ലുവിളിക്കപ്പെടുന്ന കാലഘട്ടത്തിൽ ഭരണഘടനാ വായനയും അതിന്റെ ആശയപ്രചാരണവും അത്യന്താപേക്ഷിതമാണെന്നും” അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.

​മുസ്‌ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് കടവിളാകം കബീർ, മണ്ഡലം ട്രഷറർ ഷഹീർ ഖരീം, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി മുനീർ കൂരവിള, എസ്.ടി.യു കൺവീനർ അൻസാരി പള്ളിനട, ഭാരവാഹികളായ നുജും അസീസ്, നൗഷാദ് ഖരീം, നിഹാസ് അബൂബക്കർ, റാഫി ജാവാ കോട്ടേജ്, ഹുസൈൻ മൈ വള്ളി, നിസ്സാം ചാന്നാങ്കര, സക്കീർ തുടങ്ങിയവർ സംസാരിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!