
കിളിമാനൂർ :റസിഡൻ്റ്സ് അസോസിയേഷൻ ഓഫീസ് കെട്ടിടങ്ങൾക്ക് കെട്ടിട നികുതി, വെള്ളം, വൈദ്യുതി എന്നിവയ്ക്കുള്ള തുക വാണിജ്യ സ്ഥാപനങ്ങളുടെ നിരക്കിൽ ഈടാക്കുന്നത് ഒഴിവാക്കണമെന്ന് ഫോറം ഓഫ് റസിഡൻ്റ്സ് അസോസിയേഷൻസ് കിളിമാനൂർ (ഫ്രാക്) പൊതുയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പൊതുപ്രവർത്തന രംഗത്ത് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന റസിഡൻ്റ്സ് അസോസിയേഷനുകൾക്ക് ഈ ഇനത്തിൽ വൻ തുക ഈടാക്കുന്നത് പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. കൂടാതെ സ്റ്റാറ്റ്യൂട്ടറി പദവി നൽകണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പ്രസിഡൻ്റ് മോഹൻ വാലഞ്ചേരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ ജനറൽ സെക്രട്ടറി ടി.ചന്ദ്രബാബു റിപ്പോർട്ടും, ട്രഷറർ ജി.ചന്ദ്രബാബു വരവുചെലവു കണക്കുകളും അവതരിപ്പിച്ചു. രാജേന്ദ്രൻ നായർ സ്വാഗതവും ഹരീഷ് കുമാർ.എസ് കൃതജ്ഞതയും രേഖപ്പെടുത്തി.
പുതിയ ഭാരവാഹികളായി പ്രേമചന്ദ്രബാബു (പ്രസിഡൻ്റ്), ഹരികൃഷ്ണൻ.എൻ(ജന.സെക്രട്ടറി), ആർ.സുഭാഷ് (ട്രഷറർ), ഹരീഷ് കുമാർ.എസ് (സെക്രട്ടറി), ചന്ദ്രൻ പിള്ള, എ.ടി.പിള്ള, രവീന്ദ്രൻ നായർ, മധു.ബി (വൈസ് പ്രസിഡൻ്റ്), രാജേന്ദ്രൻ നായർ, രാജുകുമാർ, സുനിൽകുമാർ (ജോ. സെക്രട്ടറി), ശശിധരൻ (ഓഫീസ് സെക്രട്ടറി), മുത്താന സുധാകരൻ (പി.ആർ.ഒ), സുബാഷ്, തുളസീധരൻ ( ആഡിറ്റേഴ്സ്), മോഹൻ വാലഞ്ചേരി, ടി.ചന്ദ്രബാബു, ജി.ചന്ദ്രബാബു (രക്ഷാധികാരികൾ) എന്നിവരെ തെരഞ്ഞെടുത്തു.


