ആറ്റിങ്ങലിൽ യുവദമ്പതികൾക്ക് നേരെ ആക്രമണം

Attingal vartha_20260127_232231_0000

ആറ്റിങ്ങൽ : ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ പരിധിയിൽ യുവദമ്പതികൾക്ക് നേരെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി ദേശീയ പാതയിൽ തോന്നയ്ക്കൽ പതിനാറാം മൈൽ പെട്രോൾ പമ്പിനു സമീപമാണ് സംഭവം. ആറംഗ സംഘം ബൈക്കിൽ പിന്തുടർന്ന് ദമ്പതികളെ മർദ്ദിക്കുകയായിരുന്നു. മുരുക്കുംപുഴ സ്വദേശി അനീഷിനും, ഭാര്യയ്ക്കുമാണ് മർദ്ദനമേറ്റത്.

യുവതിയെ കമന്‍റടിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇത് ഭർത്താവ് ചോദ്യം ചെയ്തതോടെ സംഘത്തിലെ ഒരാൾ ഓടിക്കൊണ്ടിരുന്ന ബൈക്കിൽ ഇരുന്നുകൊണ്ട് തന്നെ യുവതിയെ ചവിട്ടി. തുടർന്ന് അക്രമികൾ ബൈക്കിന് കുറുകെ നിർത്തി ഇരുവരെയും മർദ്ദിച്ചു. ആക്രമണത്തിന് ശേഷം സംഘം ബൈക്കുകളിൽ രക്ഷപ്പെട്ടു. ആറ്റിങ്ങൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!