
പിണറായി വിജയൻ സർക്കാരിന്റെ പന്ത്രണ്ടാമത്തെയും മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ആറാമത്തെയും ബജറ്റ് അവതരണം ആരംഭിച്ചു. രാവിലെ 9നാണ് ബജറ്റ് അവതരണം ആരംഭിച്ചത്.
ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. പറഞ്ഞ കാര്യങ്ങൾ ഏതാണ്ട് പൂർണമായും നടപ്പിലാക്കി. പത്ത് വർഷം മുൻപുള്ള കേരളമല്ല ഇന്നത്തെ കേരളം. അഭിമാനകരവും അതിശയകരവുമായ പുരോഗതിയാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്. പ്രതിപക്ഷത്തിന് പറയാനുള്ള കാര്യങ്ങൾ ക്ഷമയോടെ കേൾക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ കൂട്ടായ്മയെ തകർക്കാൻ ഉഗ്രവിഷം ചീറ്റുന്ന വർഗീയ വിഷങ്ങൾ പ്രവർത്തിക്കുന്നുവെന്ന് ബാലഗോപാൽ. ചാപ്പ കുത്തലുകളെ അവജ്ഞയോടെ തള്ളിക്കളയുന്നു. ഒരു മതജാതി വിഭാഗവും അപരരല്ല. എല്ലാവരും കൂടി ചേർന്നതാണ് ഇടതുപക്ഷമെന്നും ബാലഗോപാൽ.
കേരളത്തെ ശ്വാസം മുട്ടിക്കാൻ കേന്ദ്രം ശ്രമിക്കുന്നതായും ധനമന്ത്രി


