
കിളിമാനൂർ സ്റ്റേഷനിൽ പൊലീസുകാരന് പാമ്പ് കടിയേറ്റു. കിളിമാനൂർ സ്റ്റേഷനിലെ സിപിഒ രഞ്ജിത്തിനാണ് പാമ്പ് കടിയേറ്റത്.
സ്റ്റേഷനുളളിലെ മുറിയിൽ ഇരിക്കുമ്പോൾ തുറന്നുകിടന്നിരുന്ന ജനലിലൂടെ അകത്ത് കടന്ന പാമ്പാണ് കടിച്ചത്. രഞ്ജിത്തിനെ പാരിപ്പളളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. രഞ്ജിത്ത് ചികിത്സയിൽ തുടരുകയാണ്. സ്റ്റേഷന് ചുറ്റുപാടും കാട് പടർന്നുകിടക്കുന്നത് ശ്രദ്ധയിൽപെടുത്തിയിട്ടും അധികൃതർ നടപടിയെടുത്തില്ലെന്ന് ആക്ഷേപമുണ്ട്.


