
നഗരൂർ : നഗരൂരിൽ ഉത്സവപ്പറമ്പില്‍ അടിപിടി നടക്കവേ പിന്തിരിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് എസ് ഐ യെ മർദിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. വെള്ളല്ലൂർ സ്വദേശികളായ ആരോമൽ(27), ചന്തു(32), കല്ലമ്പലം സ്വദേശി ആദിത്യൻ (21) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
നഗരൂർ വെള്ളല്ലൂർ ശിവശക്തി ക്ഷേത്രത്തിലെ നാടൻപാട്ടുമായി ബന്ധപ്പെട്ട് കുറച്ചുപേർ പരസ്പരം അടിപിടി നടക്കവേ പിന്തിരിപ്പിക്കാൻ ശ്രമിച്ച നഗരൂർ എസ് ഐ അൻസറിനെയാണ് പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ള സംഘം ആക്രമിച്ചത്.
എസ് ഐയെ ഓടയില്‍ തള്ളിയിടുകയും യൂണിഫോം നശിപ്പിക്കുകയും ചെയ്തു. പ്രതിയായ ചന്തു നിലവില്‍ പള്ളിക്കല്‍ പൊലീസ് സ്റ്റേഷനിലെ സിപിഒ ആണ്.


