ആറ്റിങ്ങൽ ഗവ മോഡൽ ബോയ്സ് സ്കൂളിൽ പിടിഎ പൊതുയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും

Attingal vartha_20260131_120245_0000

ആറ്റിങ്ങൽ ഗവ മോഡൽ ബോയ്സ് വോക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ 2025 26 അധ്യായന വർഷത്തെ പി ടി എ പൊതുയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു

പി ടി എ പ്രസിഡന്റ് സന്തോഷ് എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ജവാദ് എസ് സ്വാഗതം ആശംസിച്ചു.
ആറ്റിങ്ങൽ മുനിസിപ്പൽ ചെയർമാൻ എം പ്രദീപ് യോഗം ഉദ്ഘാടനം ചെയ്തു.
ആറ്റിങ്ങൽ മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനൂപ് ആർ എസ് മുഖ്യാതിഥിയായി.

പ്രിൻസിപ്പൽ പിടിഎ പ്രവർത്തന റിപ്പോർട്ടും
സ്കൂൾ വൈസ് പ്രിൻസിപ്പൽ അനിൽകുമാർ കെ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു, വി എച്ച് എസ് ഇ പ്രിൻസിപ്പൽ ഹസീന ടീച്ചർ ആശംസ അർപ്പിച്ചു.

തുടർന്ന് നടന്ന പി ടി എ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ 21 അംഗ പുതിയ പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു, ആദ്യ യോഗം ചേർന്ന പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റി സന്തോഷ് എസിനെ പി ടി എ പ്രസിഡന്റ് ആയും ബാബു രാജീവിനെ വൈസ് പ്രസിഡന്റ് ആയും തിരഞ്ഞെടുത്തു.

9 അംഗ മദർ പി ടി എ അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ ഡോ.സൗമ്യ എൽ നെ മദർ പി ടി എ പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു. സ്റ്റാഫ് സെക്രട്ടറി സുരേഷ് കുമാർ കൃതജ്ഞത രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!