
നഗരൂർ : നഗരൂർ പാറമുക്ക് ആയിരവല്ലി ക്ഷേത്രത്തിനടുത്ത് പാറമുകളിലെ പ്രദേശത്ത് തീ പിടിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് സംഭവം. തീ ആളി കത്തിയതിനെ തുടർന്ന് നഗരൂർ പോലീസ് ആദ്യം ഇവിടെ എത്തുകയും ഫയർ ഫോഴ്സ് എത്തുന്നത് വരെ കാത്ത് നിൽക്കാതെ നാട്ടുകാരുടെ സഹായത്തോടെ ബക്കറ്റിൽ വെള്ളം എടുത്ത് കൊണ്ട് പോയി ഒഴിച്ച് തീ കെടുത്താനായി ശ്രമിച്ചു. പിന്നീട് ഫയർ ഫോഴ്സ് എത്തി തീ പൂർണമായും കെടുത്തി. കടുത്ത വേനലിലും പാറ മുകളിൽ തീ ആളി പടരുന്നത് ഒഴിവാക്കാൻ നഗരൂർ എ എസ് ഐ സജീവ്, സീനിയർ സിവിൽ പോലീസ് ഓഫീസർ മനോജ് സിപിഒ മഹേഷ് എന്നിവരാണ് ബക്കറ്റിൽ വെള്ളം ശേഖരിച്ച് തീ അണയ്ക്കാൻ പരിശ്രമിച്ചത്.


