ആറ്റിങ്ങൽ നഗരസഭയിലെ ശുചീകരണ തൊഴിലാളികൾ പ്രതിഷേധ യോഗം സംഘടിപ്പിച്ചു

Attingal vartha_20260131_200305_0000

ആറ്റിങ്ങൽ : കെ.എം.സി.ഡബ്ല്യു.എഫ് ( സി.ഐ.റ്റി.യു ) നഗരസഭാ യൂണിറ്റിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.

സംഘടന ജില്ലാ വൈസ് പ്രസിഡൻ്റ് അഡ്വ. സി.ജെ. രാജേഷ്കുമാർ യോഗം ഉദ്ഘാടനം ചെയ്തു.
നഗരത്തിൻ്റെ ശുചീകരണ മേഖലയിൽ കാലോചിതമായ മാറ്റങ്ങൾ നടപ്പിലാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് പ്രതിക്ഷേധ യോഗം നടത്തിയത്.

നഗരത്തിൽ വാർഡുകളുടെ എണ്ണം കൂടിയിട്ടുണ്ട്.
അതിന് ആനുപാതികമായി ജനസംഖ്യയും വ്യാപാര സ്ഥാനങ്ങളും റോഡുകളുമൊക്കെ വർദ്ധിച്ചു.
അതിനാൽ കൃത്യമായ രീതിയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തണമെങ്കിൽ പുതിയതായി തൊഴിലാളികളെ നിയമിക്കണം.
മാലിന്യ ശേഖരത്തിന് ആവശ്യമായ വാഹനം നൽകണം.

കൂടാതെ സുരക്ഷാ ഉപകരണങ്ങളുടെയും പണിയായുധങ്ങളുടെയും ലഭ്യതക്കുറവ് പരിഹരിക്കണം.കുടിശ്ശികയുള്ള ആനുകൂല്യങ്ങൾ അനുവദിക്കണം എന്നിങ്ങനെ നിരവധി ആവശ്യങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് യോഗം സംഘടിപ്പിച്ചത്.

നഗരസഭാങ്കണത്തിൽ വെച്ച് ചേർന്ന പരിപാടിയിൽ യൂണിറ്റ് പ്രസിഡൻ്റ് ശോഭന അധ്യക്ഷത വഹിച്ചു.
സെക്രട്ടറി എസ്. ശശികുമാർ സ്വാഗതം പറഞ്ഞു.
എൻ.ജി.ഒ യൂണിയൻ ജില്ലാ കൗൺസിൽ അംഗം വിനോദ് കുമാർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.

യൂണിറ്റ് ഭാരവാഹികളായ മനോജ്.ആർ.കെ, ബെൻസി, ജയശ്രീ, സുലജകുമാരി തുടങ്ങിയവർ പങ്കെടുത്തു.ട്രഷറർ ഷീല.ഒ.എൻ പ്രതിഷേധ യോഗത്തിന് നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!