
കടയ്ക്കാവൂരിൽ പരാതി പരിഹരിക്കാൻ സ്റ്റേഷനിൽ എത്തിയ ഭാര്യയെ ഭർത്താവ് കത്തികൊണ്ട് കഴുത്തറുക്കാൻ ശ്രമം.കടക്കാവൂർ പോലീസ് സ്റ്റേഷനിൽ എസ്എച്ച്ഓയുടെ മുറിയിൽ ആയിരുന്നു സംഭവം.
പരാതി പരിഹരിക്കാനായി സ്റ്റേഷനിൽ എത്തിയ പെരുങ്കുളം സ്വദേശി അഞ്ജുവും സ്വദേശിയായ ഭർത്താവ് മുഹമ്മദ് ഖാനും കടയ്ക്കാവൂർ എസ് എച് ഓയുടെ മുറിയിൽ നിന്ന് സംസാരിക്കുന്നതിനിടെയാണ് മുഹമ്മദ് ഖാൻ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് അഞ്ജുവിന്റെ കഴുത്തിൽ മുറിവേൽപ്പിക്കാൻ ശ്രമിച്ചത്.
ഒഴിഞ്ഞു മാറിയതിനാൽ ചെറിയ മുറിവ് മാത്രമാണ് അഞ്ജുവിന്റെ കഴുത്തിൽ ഉണ്ടായത്.
ഉടൻതന്നെ എസ് എച്ച് ഓ ഇടപെടുകയും മുഹമ്മദ് ഖാനെ പിടികൂടി മാറ്റി നിർത്തുകയും ചെയ്തു.
അഞ്ജുവിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.
ഇതര മതവിഭാഗത്തിൽപ്പെട്ട ഇവർ ഒരു വർഷം മുമ്പ് ആണ് പ്രണയിച്ചാണ് വിവാഹിതരായത്.
ഇവർക്ക് ഒരാഴ്ച മാത്രം പ്രായമായ ഒരു കുഞ്ഞുണ്ട്.
ചിലവിന് പൈസ നൽകാതിരിക്കുകയും അഞ്ജുവിനെയും അമ്മയെയും അസഭ്യം പറയുകയും മോശക്കാരാക്കി സമൂഹമാധ്യമങ്ങളിൽ ചിത്രീകരിക്കുകയും ചെയ്തു.
അഞ്ജുവിനെയും കുടുംബത്തെയും വക വരുത്തുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി.സമൂഹമാധ്യമങ്ങളിൽ വന്ന തെളിവുകളുമായാണ് അഞ്ജു പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.ഇതുമായി ബന്ധപ്പെട്ടാണ് രണ്ടുപേരെയും സ്റ്റേഷനിൽ പോലീസ് വിളിച്ചു വരുത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദ് ഖാനെ പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


