കേന്ദ്ര ബജറ്റ് അവതരണം ആരംഭിച്ചു

Attingal vartha_20260201_105801_0000

മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് അവതരണം ധനമന്ത്രി നിർമല സീതാരാമൻ ആരംഭിച്ചു. തമിഴ്നാട്ടിലെ പരമ്പരാഗത കാഞ്ചീവരം സാരി ധരിച്ചാണ് നിർമലാ സീതാരാമൻ ബജറ്റ് അവതരണത്തിനെത്തിയത്. ചരിത്രത്തിലാദ്യമായാണ് ഞായറാഴ്ച ബജറ്റ് അവതരിപ്പിക്കുന്നത്.

 

സാമ്പത്തിക വളര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറഞ്ഞ് ബജറ്റ് പ്രസംഗത്തിന്റെ തുടക്കം.2014 മുതൽ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച സ്ഥിരത, ധനകാര്യ അച്ചടക്കം, സുസ്ഥിര വികസനം, മിതമായ വിലക്കയറ്റം എന്നിവയാൽ ശ്രദ്ധേയമായിരുന്നെന്ന് ധനമന്ത്രി.

‘സർക്കാരിന്റെ ഓരോ പ്രവർത്തനത്തിൽ നിന്നും പൗരന്മാർക്ക് പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, കാർഷിക ഉൽപ്പാദനക്ഷമത, ജനങ്ങൾക്ക് സാർവത്രിക സേവനങ്ങൾ എന്നിവയെ പിന്തുണയ്ക്കുന്നതിനുള്ള പരിഷ്കാരങ്ങൾ നടപ്പിലാക്കി. ഈ നടപടികൾ ഏകദേശം 7% ഉയർന്ന വളർച്ചാ നിരക്ക് കൈവരിക്കുകയും ദാരിദ്ര്യ നിർമ്മാർജനത്തിലും ജനങ്ങളുടെ ജീവിതപുരോഗതിയിലും ഗണ്യമായ ഉയർച്ച കൈവരിക്കാനും സഹായകമായി’’ മന്ത്രി പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!