മികച്ച സംഗീത ആൽബത്തിനുള്ള സത്യജിത്ത്റേ പുരസ്‌കാരം ജ്വാലാമുഖത്തിന്

Attingal vartha_20260202_145120_0000

കേരള നവോത്ഥാന നായകന്മാരെ പ്രമേയമാക്കി ദൃശ്യവേദിയുടെ ബാനറിൽ പുറത്തിറങ്ങിയ ജ്വാലാമുഖം സംഗീത ആൽബത്തിന് സത്യജിത്ത്റേ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച സംഗീത ആൽബത്തിനുള്ള അവാർഡ് ലഭിച്ചു.

സത്യജിത്ത്റേ ഫിലിം സൊസൈറ്റിയുടെ പന്ത്രണ്ടാമത് വാർഷികത്തോട് അനുബന്ധിച്ചാണ് മത്സരം സംഘടിപ്പിച്ചത്. തിരുവനന്തപുരം എ.കെ.ജി ഹാളിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര സംവിധായകരായ തുളസീദാസ്, ബാലുകിരിയത്ത് എന്നിവരിൽ നിന്നും ആൽബത്തിന്റെ നിർമ്മാതാവും ഗായകനുമായ കെ.രാജേന്ദ്രൻ പുരസ്കാരം ഏറ്റുവാങ്ങി.

ശ്രീനാരായണഗുരുദേവൻ, ചട്ടമ്പിസ്വാമി,മഹാത്മാ അയ്യങ്കാളി എന്നിവരെ ക്കുറിച്ചുള്ള സംഗീത ആൽബമാണ് ജ്വാലാമുഖം.

ചെമ്പഴന്തി, ശിവഗിരി, പന്മന ആശ്രമം, വെങ്ങാനൂർ അയ്യങ്കാളി സ്മൃതി മണ്ഡപം എന്നിവിടങ്ങളിൽ വച്ചാണ് ചിത്രീകരണം നടന്നത്. രാധാകൃഷ്ണൻ കുന്നുംപുറം ഗാനരചന നിർവഹിച്ചു. കേരളപുരം ശ്രീകുമാർ സംഗീതം നൽകി, കെ രാജേന്ദ്രൻ നിർമ്മാണവും ആലാപനവും നിർവഹിച്ച ആൽബത്തിന്റെ സംവിധാനം അരുൺ മോഹനനാണ്.ക്യാമറയും എഡിറ്റിങ്ങും പ്രേംജിത്ത് ചിറയിൻകീഴ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!