
വർക്കല: വർക്കല പോലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോർട്ട്. പോലീസ് ഡ്രൈവറായ മടവൂർ സ്വദേശി സുജിത്ത് (32) ആണ് ആത്മഹത്യ ശ്രമം നടത്തിയത്.
സംഭവത്തെ തുടർന്ന് സുജിത്തിനെ അടിയന്തരമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. നിലവിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
കുടുംബ പ്രശ്നങ്ങളോ ജോലി സംബന്ധമായ കാരണങ്ങളോ ആത്മഹത്യ ശ്രമത്തിന് പിന്നിലുണ്ടോയെന്നത് വ്യക്തമല്ല


