
തിരുവനന്തപുരം നോർത്ത്–മൈസൂർ എക്സ്പ്രസിന് നേരെ ഓടിക്കൊണ്ടിരിക്കെ ഇഷ്ടിക വലിച്ചെറിഞ്ഞതായി പരാതി. അകത്തുമുറിക്കും വർക്കലയ്ക്കുമിടയിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്.
തിരുവനന്തപുരം നോർത്തിൽ നിന്ന് കൊല്ലം ഭാഗത്തേക്ക് പോകുന്നതിനിടെ ട്രെയിനിന്റെ ജനറൽ കോച്ചിലാണ് ഇഷ്ടിക പതിച്ചത്. ഷട്ടർ പകുതി അടച്ച നിലയിൽ ആയിരുന്നതിനാൽ ഇഷ്ടിക കോച്ചിനുള്ളിലേക്ക് കടന്നില്ല.
എന്നാൽ ഇടിയുടെ ആഘാതത്തിൽ ഇഷ്ടിക പൊടിഞ്ഞ് ഷട്ടറിന് സമീപം ഇരുന്ന സ്ത്രീയുടെ കണ്ണിൽ വീണ് പരിക്കേറ്റു. മറ്റു യാത്രക്കാർക്ക് പരിക്കുകളില്ലെന്നാണ് വിവരം.
ഇഷ്ടിക എറിഞ്ഞത് ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചു


