
നെടുമങ്ങാട് തത്തൻകോട്ട് പച്ചക്കറിക്കടയിൽ എയർഗൺ ഉപയോഗിച്ചുള്ള വെടിയേറ്റ് യുവാവിന് പരിക്ക്. ആനാട് ശക്തിപുരം വട്ടറത്തല സ്വദേശി സഞ്ചയ്യ്ക്കാണ് (22) പരിക്കേറ്റത്.സംഭവത്തിൽ അൻസർ എന്നയാളിനെതിരെ നെടുമങ്ങാട് പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം രാത്രി 10.30ഓടെ തത്തൻകോട്ട് സഞ്ചയ്യുടെ പിതാവ് നടത്തുന്ന പച്ചക്കറിക്കടയിലായിരുന്നു സംഭവം.ഇവിടേക്ക് അൻസർ എത്തി അസഭ്യം വിളിച്ചു.തുടർന്ന് കടയിലെ സാധനങ്ങൾ തള്ളിയിട്ടശേഷം സഞ്ചയ്യുടെ നെഞ്ചിനോട് ചേർത്ത് എയർ ഗൺ കൊണ്ട് വെടിയുതിർക്കുകയായിരുന്നു.സഞ്ചയ് തട്ടിമാറ്റിയതോടെ ഒരെണ്ണം ഷോൾഡറിലും മറ്റൊരെണ്ണം ഇടതുകൈത്തണ്ടയിലും കൊണ്ട് മുറിവേറ്റു.
സഞ്ചയ് അൻസാറിനെതിരെ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ, എക്സൈസ് ഉദ്യോഗസ്ഥർ അൻസറിന്റെ വീട് പരിശോധിചെന്നും ഇതിന്റെ വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. സഞ്ചയ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.


