വാമനപുരത്ത് മിനി സിവിൽ സ്റ്റേഷൻ: ബഡ്ജറ്റിൽ 2 കോടി രൂപ അനുവദിച്ചു

Attingal vartha_20260205_143032_0000

വാമനപുരം: വാമനപുരം മണ്ഡലത്തിലെ വാമനപുരം ജംഗ്ഷനിൽ പുതിയതായി മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കുന്നതിനായി സംസ്ഥാന ബഡ്ജറ്റിൽ 2 കോടി രൂപ അനുവദിച്ചതായി ഡി.കെ. മുരളി എം.എൽ.എ അറിയിച്ചു.

2026-27 ലെ സംസ്ഥാന ബഡ്ജറ്റുമായി ബന്ധപ്പെട്ട മറുപടിയിലാണ്, എം.എൽ.എയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ വാമനപുരത്ത് മിനി സിവിൽ സ്റ്റേഷൻ ആദ്യഘട്ട നിർമ്മാണത്തിനായി തുക അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചതെന്ന് എം.എൽ.എ വ്യക്തമാക്കി.

മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം യാഥാർഥ്യമാകുന്നതോടെ പ്രദേശത്തെ വിവിധ സർക്കാർ ഓഫീസുകളും ചുറ്റുമുള്ള വാണിജ്യ സ്ഥാപനങ്ങളും ഒരുകുടക്കീഴിൽ കൊണ്ടുവരാൻ സാധിക്കുമെന്ന് എം.എൽ.എ പറഞ്ഞു.

ഇതോടൊപ്പം വാമനപുരം ബസ് സ്റ്റാൻഡ് വിപുലീകരിക്കുന്നതിനും പദ്ധതി സഹായകരമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന ബഡ്ജറ്റിൽ വാമനപുരം മണ്ഡലത്തിൽ 10 പദ്ധതികൾക്കായി ആകെ 19.5 കോടി രൂപ അനുവദിച്ചതായും എം.എൽ.എ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!