
ആറ്റിങ്ങൽ: യു.കെ.യിൽ താമസിക്കുന്ന ആറ്റിങ്ങൽ സ്വദേശി യുവാവിനെ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ അവനവഞ്ചേരി സ്മൃതിയിൽ ജയകുമാർ-ഷിംന ദമ്പതികളുടെ മൂത്ത മകൻ വിഷ്ണു ജയകുമാർ (26) ആണ് യു.കെ.യിലെ സ്വാൻ വൈൽ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച വിഷ്ണു സുഹൃത്തുക്കളോടൊപ്പം പുറത്തുപോയതായിരുന്നു. ഞായറാഴ്ച വൈകിയും താമസസ്ഥലത്ത് തിരിച്ചെത്താത്തതിനെ തുടർന്ന് കൂടെ താമസിക്കുന്നവർ സമീപത്തെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
തിങ്കളാഴ്ച വിഷ്ണുവിനൊപ്പം യാത്ര ചെയ്തിരുന്ന സുഹൃത്ത് വിവരം വീട്ടിൽ ഫോണിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ചൊവ്വാഴ്ച സ്വാൻ വൈൽ തടാകത്തിൽ നിന്ന് വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തി.


