
കിളിമാനൂർ : കേരളത്തിലെ പ്രമുഖ ഡിജിറ്റൽ വിപണന ശൃംഖലയായ ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ടിന്റെ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച കിളിമാനൂർ ഷോറൂം പ്രവർത്തനസജ്ജമായി.
ഡിജിറ്റൽ റീട്ടെയിൽ രംഗത്തെ 25 വർഷത്തെ വിശ്വസ്തമായ സേവന പാരമ്പര്യവുമായി എത്തുന്ന ഓക്സിജന്റെ നവീകരിച്ച ഷോറൂം നാളെ (ഫെബ്രുവരി 7, ശനിയാഴ്ച) രാവിലെ 10 മണിക്ക് പഴയകുന്നുമേൽ പഞ്ചായത്ത് പ്രസിഡന്റ് ഷീബ എസ്. വി. ഉദ്ഘാടനം നിർവ്വഹിക്കും. ഡിജിറ്റൽ ഉൽപ്പന്നങ്ങളുടെ വിപുലമായ ശേഖരവുമായാണ് കിളിമാനൂരിലെ ഈ പുതിയ ഷോപ്പിംഗ് ഇടം ഒരുക്കിയിരിക്കുന്നത്.
ഷോറൂം ഉദ്ഘാടനത്തോടൊപ്പം കേരളത്തിലെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ വിൽപനമേളയായ ‘ഓക്സിജൻ മൊബൈൽ ഉത്സവത്തിന്റെ’ ഭാഗമായുള്ള വമ്പിച്ച ഓഫറുകളും കിളിമാനൂരിൽ ലഭ്യമാകും.
കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളും വിശ്വസനീയമായ സേവനവും നൽകി ഉപഭോക്താക്കളുടെ ഹൃദയം കവർന്ന ഓക്സിജൻ, കിളിമാനൂരിലെ ജനങ്ങൾക്ക് വേറിട്ടതും ആധുനികവുമായ ഒരു ഷോപ്പിംഗ് അനുഭവം നൽകാനാണ് ലക്ഷ്യമിടുന്നത്.
ഏറ്റവും പുതിയ മോഡൽ സ്മാർട്ട്ഫോണുകൾ, ഹൈ-പെർഫോമൻസ് ലാപ്ടോപ്പുകൾ, സ്മാർട്ട് ടിവികൾ, വിവിധ ബ്രാൻഡുകളുടെ ഹോം-കിച്ചൺ അപ്ലയൻസുകൾ, ഡിജിറ്റൽ ഗാഡ്ജെറ്റുകൾ എന്നിവയുടെ വിപുലമായ ശേഖരം നവീകരിച്ച ഷോറൂമിൽ ഒരുക്കിയിരിക്കുന്നു. ലോകോത്തര ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ നേരിട്ട് കണ്ടറിഞ്ഞ് തിരഞ്ഞെടുക്കാനുള്ള സൗകര്യം ഇവിടെ ലഭ്യമാണ്.
ഷോറൂമിന്റെ പ്രൗഢഗംഭീരമായ പുനരാരംഭത്തോടനുബന്ധിച്ച് വിസ്മയിപ്പിക്കുന്ന ഉദ്ഘാടന ഓഫറുകളും സവിശേഷമായ ആനുകൂല്യങ്ങളുമാണ് ഉപഭോക്താക്കൾക്കായി കാത്തിരിക്കുന്നത്.
സ്മാർട്ട്ഫോണുകൾക്ക് 2 വർഷം വാറന്റി, പഴയ ഫോണുകൾക്ക് ആകർഷകമായ എക്സ്ചേഞ്ച് ബോണസ്, സ്മാർട്ട്ഫോൺ ഡാമേജ് പ്രൊട്ടക്ഷൻ പ്ലാനുകൾ എന്നിവ ഇതിന്റെ ഭാഗമായി ലഭ്യമാണ്. കൂടാതെ, 1 രൂപ പോലും മുൻകൂട്ടി മുടക്കാതെ ഉൽപ്പന്നങ്ങൾ സ്വന്തമാക്കാവുന്ന സീറോ ഡൗൺപേയ്മെന്റ് സ്കീമുകളും, മുൻനിര ധനകാര്യ സ്ഥാപനങ്ങളുടെ ലളിതമായ ഇഎംഐ സൗകര്യങ്ങളും ഓക്സിജൻ ഒരുക്കിയിട്ടുണ്ട്.
പർച്ചേസുകൾക്ക് ശേഷമുള്ള മികച്ച സേവനം ഉറപ്പാക്കാൻ വിദഗ്ധരായ സാങ്കേതിക പ്രവർത്തകർ അടങ്ങുന്ന എക്സ്പേർട്ട് സർവീസ് ടീമിനെ സജ്ജമാക്കിയിട്ടുണ്ട്.

കിളിമാനൂർ ജനതയുടെ വർദ്ധിച്ചുവരുന്ന ഡിജിറ്റൽ ആവശ്യങ്ങൾ പൂർണ്ണമായും തൃപ്തിപ്പെടുത്താൻ ഈ ആധുനിക ഷോറൂമിന് സാധിക്കുമെന്ന് ഓക്സിജൻ മാനേജ്മെന്റ് അറിയിച്ചു. പുതിയ രൂപത്തിലും ഭാവത്തിലും എത്തുന്ന കിളിമാനൂർ ഓക്സിജൻ ഷോറൂമിലേക്ക് എല്ലാ ഉപഭോക്താക്കളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.


