
കല്ലമ്പലത്ത് സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിയെ സഹപാഠികൾ ക്രൂരമായി മർദ്ദിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് മാതാവ് സ്കൂൾ അധികൃതർക്കും കല്ലമ്പലം പോലീസിലും പരാതി നൽകി.
കല്ലമ്പലം കെ ടി സി ടി സ്കൂളിലെ പ്ലസ് ടു കോമേഴ്സ് വിദ്യാർത്ഥി മുഹമ്മദ് സെയ്ദലിക്കാണ് മർദ്ദനമേറ്റത്.ആറ്റിങ്ങൽ ആലംകോട് കാവുനട എം എ ആർ മനസ്സിലിൽ നൗഫിയയുടെ മകനാണ് സെയ്ദലി.
സ്കൂളിലെ പ്ലസ് വൺ ഹ്യൂമാനിറ്റീസ് വിദ്യാർത്ഥികളാണ് മർദ്ദിച്ചത് എന്നാണ് പരാതിയിൽ പറയുന്നത്.
കഴിഞ്ഞ 22 ആം തീയതി സ്കൂളിലെ മോഡൽ പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ സെയ്ദലിയെ പ്ലസ് വണ്ണിലെ പത്തോളം വരുന്ന വിദ്യാർഥികൾ കൂട്ടമായി മർദ്ദിച്ചതായാണ് പരാതി.
വിവരം മാതാവിനെ വിളിച്ച് അറിയിച്ചതിനെ തുടർന്ന് നൗഫിയ സ്കൂളിലെത്തി സെയ്ദലിയെ സ്കൂൾ അധികൃതരുടെ സഹായത്തോടെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.തോളല്ലിനും കൈക്കും പൊട്ടലും കഴുത്തിന് പരിക്കം ഉള്ളതായി പരാതിയിൽ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് സ്കൂളിലെ ഒരു വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്തു.സ്കൂൾ അധികൃതരും കല്ലമ്പലം പോലീസിൽ പരാതി നൽകിയതായാണ് റിപ്പോർട്ട്.


