
വർക്കല പാലച്ചിറയിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം.അപകടത്തിൽ ഒരാൾ മരണപ്പെട്ടു.പാലച്ചിറ കല്ലുപുരയ്ക്കൽ വീട്ടിൽ ലൈല(50) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ആയിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ലൈലയെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാറിൽ ഒപ്പം ഉണ്ടായിരുന്ന അബ്ദുൾ റഹ്മാൻ(17), ഷാഫിൻ(30), ഹമീദ് കുഞ്ഞ് (65)എന്നിവർ ഗുരുതര പരിക്കുകളോടെ ശിവഗിരി എസ്.എൻ മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിച്ചു.


