തോന്നയ്ക്കൽ 16 ആം മൈലിന് സമീപം കാർ ടിപ്പറിലേക്ക് ഇടിച്ചു കയറി അപകടം

Attingal vartha_20260208_183924_0000

തോന്നയ്ക്കൽ : ദേശീയ പാതയിൽ തോന്നയ്ക്കൽ 16 ആം മൈലിന് സമീപം നിയന്ത്രണം വിട്ട കാർ ടിപ്പറിലേക്ക് ഇടിച്ചു കയറി അപകടം. ഇന്ന് വൈകുന്നേരം അഞ്ചര മണിയോടെയാണ് അപകടം.

മംഗലപുരം ഭാഗത്ത്‌ നിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക്‌ പോയ ആൾട്ടോ കാർ പതിനാറാം മൈൽ പെട്രോൾ പമ്പിനു സമീപം വെച്ച് നിയന്ത്രണം വിട്ട് എതിർ ദിശയിൽറോഡ് നിർമാണത്തിന്റെ ഭാഗമായി വന്ന ടിപ്പർ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ഹൈ വേ പോലീസ് സ്ഥലത്തെത്തി പരിക്കേറ്റ കാർ ഡ്രൈവറെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്‌.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!