
ചിറയിൻകീഴ്: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് (കെ.എസ്.ഇ.ബി.എൽ.) ഉപഭോക്താക്കൾക്ക് അവരുടെ പ്രിമിസസിലെ കണക്ടഡ് ലോഡ് ക്രമീകരിക്കുന്നതിനായി “കണക്ടഡ് ലോഡ് – സ്വയം വെളിപ്പെടുത്തൽ പദ്ധതി 2026” പ്രകാരം പ്രത്യേക അവസരം ഒരുക്കുന്നു.
31.12.2025-ലെ B.O.(FTD) No.804/2025 (KSEBL/DIR/DIST/920/2025-AES) എന്ന ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഈ പദ്ധതി പ്രകാരം ചിറയിൻകീഴ് സെക്ഷൻ പരിധിയിലെ എല്ലാ ഉപഭോക്താക്കൾക്കും, വീട്ടിലോ സ്ഥാപനത്തിലോ നിലവിലുള്ള കണക്ടഡ് ലോഡിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിൽ, അപേക്ഷ ഫീസ്, അധിക കരുതൽ തുക, പിഴ എന്നിവയില്ലാതെ അത് ക്രമപ്പെടുത്തുന്നതിനായി 2026 മാർച്ച് 31 വരെ സമയം അനുവദിച്ചിട്ടുണ്ട്.
ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
അപേക്ഷകൾ ചിറയിൻകീഴ് സെക്ഷൻ ഓഫീസിൽ നേരിട്ട് സമർപ്പിക്കുകയോ, അല്ലെങ്കിൽ wss.kseb.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി നൽകുകയോ ചെയ്യാം.


