ആറ്റിങ്ങലിൽ കെഎസ്ആർടിസി ബസ്സിൽ വനിത അഭിഭാഷകയ്ക്ക് നേരെ അതിക്രമം, പ്രതിയെ പിടികൂടാൻ കഴിയാതെ പോലീസ്

Attingal vartha_20260211_183643_0000

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ കെഎസ്ആർടിസി ബസ്സിൽ വനിത അഭിഭാഷകയ്ക്ക് നേരെ അതിക്രമം ഉണ്ടായി ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ കഴിയാതെ പോലീസ്. പ്രതിയുടേത് എന്ന് പറയപ്പെടുന്ന ചിത്രം ഉൾപ്പെടെ പോലീസിന് കിട്ടിയെങ്കിലും ഇതുവരെയും ആളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ആറ്റിങ്ങൽ കോടതിയിലെ ഒരു കേസുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ബസ്സിൽ ആറ്റിങ്ങലിലേക്ക് യാത്ര ചെയ്തു വരികയായിരുന്ന അഭിഭാഷയ്ക്ക് നേരെയായിരുന്നു അതിക്രമം.

 ബസ് ആറ്റിങ്ങിൽ എത്തിയപ്പോൾ അഭിഭാഷക സഹയാത്രികരോട് കാര്യം പറയുകയും എന്നാൽ അതിക്രമം കാണിച്ച ആൾ ഉടൻതന്നെ ബസ്സിൽ നിന്ന് ഇറങ്ങി പോവുകയും ചെയ്തു.തുടർന്ന് അഭിഭാഷക ആറ്റിങ്ങൽ പോലീസിൽ പരാതി നൽകി. എന്നാൽ പ്രതിയെ ഇനിയും പോലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!