
ആറ്റിങ്ങൽ:കൊല്ലം ഭാഗത്തേക്ക് പോയ മന്ത്രിയുടെ വാഹനവ്യൂഹത്തിനൊപ്പം സഞ്ചരിച്ച കാറിനെ ആറ്റിങ്ങൽ പോലീസ് തടഞ്ഞു. കൺട്രോൾ റൂമിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് സംഘം ആറ്റിങ്ങലിൽ വെച്ചാണ് വാഹനം തടഞ്ഞത്. മന്ത്രിയുടെ വാഹനത്തെ പിന്തുടരുന്ന രീതിയിലാണ് കാർ സഞ്ചരിച്ചത്. സംശയം തോന്നിയതിനെ തുടർന്ന് പോലീസ് തടഞ്ഞു.
നെയ്യാറ്റിൻകര സ്വദേശികൾ സഞ്ചരിച്ച കാറായിരുന്നു അത്. വാഹനം ഓടിച്ചയാൾ, അടിയന്തര മീറ്റിങ്ങിനായി കൊല്ലത്തേക്ക് പോകുകയായിരുന്നുവെന്നും വൈകിയതിനാൽ വേഗത്തിൽ പോകേണ്ടിവന്നതാണെന്നും പോലീസിനോട് വിശദീകരിച്ചു. അതിനാൽ ട്രാഫിക്കിലോ ഗതാഗത കുരുക്കിലോ പെടാതെ വേഗം കൊല്ലാത്ത് എത്താനാണ് മന്ത്രിയുടെ വാഹനത്തിന് പിന്നാലെ പോയത്.
അമിതവേഗത്തിന് ആറ്റിങ്ങൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത ശേഷം വാഹനവും ഡ്രൈവറെയും വിട്ടയച്ചു.
Photo: Image only for representation purpose


