
.കിളിമാനൂർ : അടയമൺ യു.പി.സ്കൂളിലെ 70 മത് സ്കൂൾ വാർഷികാഘോഷം കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഷാജി. ബി അധ്യക്ഷത വഹിച്ചു.
മുഖ്യ അതിഥി സിനിമ താരം വഞ്ചിയൂർ പ്രവീൺകുമാർ പങ്കെടുത്തു.ജില്ലാപഞ്ചായത്ത് അംഗങ്ങളായ ദീപാ അനിൽ, പിവി രാജേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി എൽ അജീഷ് ബ്ലോക്ക് പഞ്ചായത്ത് അംഗമായ മായ, എ ആർ ഷമീം, പഞ്ചായത്ത് അംഗങ്ങളായ എസ് അനിൽകുമാർ, അടയമൺ മുരളീധരൻ എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക ഗീത എസ് നായർ റിപ്പോർട്ട് അവതരിച്ചു. പിടിഎ സെക്രട്ടറി എസ് പ്രദീപ് കുമാർ സ്വാഗതം പറഞ്ഞു.
ചടങ്ങിൽ യു.എസ്.എസ് സ്കോളർഷിപ്പ്, കലോത്സവ വിജയികൾ, കായിക പ്രതിഭകൾ, വിവിധ മേഖലയിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾ എന്നിവർക്ക് എൻഡോ മെന്റുകൾ വിതരണം ചെയ്തു.എസ് ആർ ജി കൺവീനർ വി രാജേഷ് നന്ദി പറഞ്ഞു. വിദ്യാർത്ഥികളുടെ കലാപരിപാടികൾ, സംഗീത നിശ എന്നിവ നടന്നു.


