
ആര്യനാട് ലൂഥർഗിരി യു.പി. സ്കൂളിന്റെ പുതിയ ഡൈനിങ് ഹാളിന്റെ ഉദ്ഘാടനം ജി. സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു. വിദ്യാഭ്യാസ മേഖലയിൽ പശ്ചാത്തല വികസനം എന്നത് അനിവാര്യമാണെന്നും അത് നടപ്പിലാക്കുന്നതിനാണ് സർക്കാർ കൂടുതൽ ശ്രദ്ധനൽകിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
എം.എൽ.എ ഫണ്ടിൽ നിന്നും പത്ത് ലക്ഷം രൂപ വിനിയോഗിച്ചാണ് ഡൈനിങ് ഹാൾ നിർമിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിനോടനുബന്ധിച്ചു ടോയ്ലറ്റ് കോംപ്ലക്സിന്റെ താക്കോൽദാന ചടങ്ങും വിവിധമേഖലകളിൽ മികവ് പുലർത്തിയ ലൂഥർഗിരി യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്കുള്ള പുരസ്കാര വിതരണവും എം.എൽ.എ നിർവഹിച്ചു.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഷീജ. എസ്, ഐ.ഇ.എൽ.സി തിരുവനന്തപുരം സിനഡ് പ്രസിഡന്റ് റവ. എം. മോഹനൻ, പി.ടി.എ. പ്രസിഡൻറ് ഷിബിൻ എസ് തുടങ്ങിയവർ പങ്കെടുത്തു.


