
മുടപുരം – മുട്ടപ്പലം റോഡിന്റെ നിര്‍മ്മാണോദ്ഘാടനം വി.ശശി എം.എല്‍.എ നിര്‍വഹിച്ചു. ചിറയിന്‍കീഴ് കോരാണി റോഡില്‍ മുടപുരം ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് അഴൂര്‍ ശാസ്തവട്ടം റോഡില്‍ മുട്ടപ്പലം ജംഗ്ഷന് വരെ ബി.എം, ബി.സി നിലവാരത്തിലാണ് റോഡ് നവീകരിക്കുന്നത്.
മികച്ച നിലവാരം ഉറപ്പുവരുത്തി രണ്ട് മാസത്തിനകം റോഡിന്റെ പണി പൂര്‍ത്തിയാക്കുമെന്ന് എംഎല്‍എ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് 2025-26 ലെ സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി 3.93 കോടി രൂപ ചെലവിലാണ് റോഡ് നവീകരണം നടത്തുന്നത്.
മുടപുരം മില്ല്മുക്ക് ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീര്‍. എ അധ്യക്ഷത വഹിച്ചു. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ സുരേഷ്, അഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കീര്‍ത്തി സൈജു, പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം ചീഫ് എന്‍ജിനീയര്‍ അജിത് രാമചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.


