
ആറ്റിങ്ങൽ : പട്ടാമ്പി ഉസ്താദ് സ്റ്റുഡൻസ് അസോസിയേഷൻ പൊതുയോഗവും, ഭാരവാഹി തെരഞ്ഞെടുപ്പും, റിലീഫ് വിതരണവും നടത്തി. ആലംകോടിന് സമീപം കൂട്ടായ്മയുടെ പ്രസിഡന്റിന്റെ വീട്ടിൽ ചേർന്ന യോഗത്തിൽ പ്രസിഡൻറ് ഷറഫുദ്ദീൻ ബാഖവി പാലാംകോണം അധ്യക്ഷത വഹിക്കുകയും പ്രാർത്ഥനയോടെ യോഗം ആരംഭിക്കുകയും ചെയ്തു.
സെക്രട്ടറി അബ്ദുൽ ഹക്കീം റഷാദി റിപ്പോർട്ട് അവതരിപ്പിച്ചു. റിലീഫുമായി ബന്ധപ്പെട്ട് കാര്യങ്ങൾ കൺവീനർ ഫസലുദ്ദീൻ സിറാജി കാട്ടുപുതുശ്ശേരിയും പട്ടാമ്പി ഉസ്താദ് അനുസ്മരണം സൈനുദ്ദീൻ സിറാജി മൗലവി കോന്നിയും നടത്തി.

ഇന്നത്തെ കാലഘട്ടത്തിൽ ഗുരുശിഷ്യ ബന്ധത്തെ നിലനിർത്തേണ്ട ആവശ്യകതയും മറ്റും പങ്കെടുത്തവർ യോഗത്തിൽ ചർച്ച ചെയ്തു. നിസാർ തങ്ങൾ യോഗം ഉദ്ഘാടനം നിർവഹിച്ചു.
സൈനുദ്ദീൻ ബാഖവി വളവുപച്ച, യഹിയാ സിറാജി കൊല്ലായിൽ, ശരീഫ് അമാനി തൊടിയൂർ, ഷാജി സാഹിബ് വളവുപച്ച, മൻസൂർ മന്നാനി പെരിങ്ങമ്മല, ഷാഫി മാസ്റ്റർ പെരിങ്ങമ്മല തുടങ്ങിയവർ പങ്കെടുത്തു. ആലംകോട് അബ്ദുൽ ഗഫാർ മൗലവി കൃതജ്ഞതയും തുടർന്ന് കിറ്റ് വിതരണം ഉദ്ഘാടനം കൺവീനർ ഫസലുദ്ദീൻ മൗലവിയും നിർവഹിച്ചു.

യോഗത്തിൽ അടുത്ത വർഷത്തേക്കുള്ള ഗ്രൂപ്പിൻറെ ഭരണസമിതിയെ തെരഞ്ഞെടുത്തു. ബദറുദ്ദീൻ മൗലവി റിട്ടേണിംഗ് ഓഫീസറായി.പതിനൊന്ന് പേരടങ്ങുന്ന
ഭാരവാഹികളെ ആണ് തെരഞ്ഞെടുത്തത്. യോഗത്തിന്റെ അവസാനം അസ്സയ്യിദ് ജൗഹരി തങ്ങൾ നടയറ ഭക്തിനിർഭരമായ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. തുടർന്ന് ഉച്ചഭക്ഷണ വിതരണവും നടത്തി.

2026 -2027 പുതിയ ഭാരവാഹികൾ
പ്രസിഡൻ്റ് : സൈനുദ്ധീൻ മൗലവി കോന്നി
ജ :സെക്രട്ടറി : ശിഹാബുദ്ധീൻ മൗലവി ചുണ്ട
ട്രഷറർ : ഷറഫുദ്ധീൻ ബാഖവി പാലാക്കോണം
വൈസ് പ്രസിഡൻ്റ് : അബ്ദുൽ ഗഫാർ മൗലവി ആലംകോട്
ജോ: സെക്രട്ടറി : SM മൻസൂർ മന്നാനി,
അബ്ദുൽ ഹഖീം റഷാദി
എക്സിക്യൂട്ടീവ്:
ഷാജി വട്ടവിള
യഹിയ സിറാജി കൊല്ലായിൽ
ഫസ്ലുദ്ധീൻ മൗലവി കാട്ടു പുതുശേരി
അബ്ദുൽ ജബ്ബാർ മൗലവി കൈതോട്
കൺവീനർ: നിസാർ മൗലവി കടയ്ക്കൽ
എന്നിവർ തെരെഞ്ഞെടുക്കപ്പെട്ടു


