
ആറ്റിങ്ങൽ : ആറ്റിങ്ങൽ പൂവൻപാറയിൽ വാഹനാപകടം. പിക്കപ്പ് വാനിന്റെ പിറകിൽ കാറിടിച്ചു. ഇന്ന് വൈകുന്നേരം അഞ്ചര മണിയോടെയാണ് സംഭവം. ആറ്റിങ്ങൽ ഭാഗത്തു നിന്നും ആലംകോട് ഭാഗത്തേക്ക് കുപ്പി വെള്ളവുമായി വന്ന പിക്കപ്പ് വാനിനു പിറകിലാണ് കാറിടിച്ചത്. പൂവൻപാറ ഹോമിയോ ആശുപത്രിക്ക് സമീപം വെച്ച് പിക്കപ്പ് വാനിനു മുന്നിലൂടെ പോയ വാഹനം യു ടേൺ എടുക്കാൻ ശ്രമിക്കുമ്പോൾ, പിക്കപ്പ് വാനിന്റെ വേഗത കുറയ്ക്കുകയും എന്നാൽ തൊട്ട് പിന്നിലൂടെ വന്ന കാർ പിക്കപ്പ് വാനിന്റെ പിറകിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.


