
ഞാറനീലിക്കാണി ഗവ യുപി സ്കൂളിലെ വര്‍ണക്കൂടാരം പദ്ധതി ഡി.കെ.മുരളി എംഎല്‍എ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസരംഗത്ത് നമ്മള് കൈവരിക്കുന്ന നേട്ടങ്ങള്‍ ഭാവിതലമുറയ്ക്ക് പ്രയോജനം ചെയ്യുന്നതാണെന്നും അക്കാദമിക്ക് രംഗത്ത് കേരളം മികച്ച നിലയില്‍ മുന്നേറിയെന്നും എംഎല്‍എ പറഞ്ഞു.
സമഗ്ര ശിക്ഷാ കേരളവും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി പാലോട് ബിആര്‍സിയുടെ നേതൃത്വത്തില്‍ 10 ലക്ഷം രൂപ വിനിയോഗിച്ചാണ് വര്‍ണക്കൂടാരം പദ്ധതി സ്കൂളില്‍ നടപ്പാക്കിയത്.
പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എന്‍ അരുണ്‍കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഘുനാഥന് നായര്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.ആര് ഷൈജു തുടങ്ങിയവര്‍ പങ്കെടുത്തു.


