ഗണിതത്തിൽ പുതുമ കണ്ടെത്തി അനന്തു എസ്.ഐ; ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അവാർഡ്

Attingal vartha_20260220_102418_0000

വർക്കല: റാൻഡം നമ്പറുകളുടെ സ്ക്വയർ റൂട്ട് കണ്ടെത്തുന്നതിനുള്ള അഞ്ച് നവീന രീതികൾ രൂപപ്പെടുത്തിയതിന് വർക്കല ഗവൺമെന്റ് മോഡൽ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി അനന്തു എസ്.ഐയ്ക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് (ഐ.ബി.ആർ) അവാർഡ് ലഭിച്ചു.

വർക്കല ചെറുകുന്നം നാരായണീയത്തിൽ താമസിക്കുന്ന സജീവിന്റെയും ഇന്ദുവിന്റെയും മകനാണ് അനന്തു. ഗണിതശാസ്ത്രത്തിൽ പുതുമയാർന്ന സമീപനം അവതരിപ്പിച്ച അനന്തുവിന്റെ ഗവേഷണമാണ് അവാർഡിന് അർഹത നേടിയത്.

റാൻഡം നമ്പറുകളുടെ സ്ക്വയർ റൂട്ട് കണ്ടെത്തുന്നതിൽ ലളിതവും കാര്യക്ഷമവുമായ അഞ്ച് വ്യത്യസ്ത രീതികൾ വികസിപ്പിച്ചെടുത്തത് ഗണിതരംഗത്ത് ശ്രദ്ധേയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

വിദ്യാർത്ഥിയുടെ നേട്ടത്തിൽ സ്കൂൾ അധികൃതരും അധ്യാപകരും അഭിനന്ദനം അറിയിച്ചു. അനന്തുവിന്റെ ഈ വിജയം വർക്കലയ്ക്കും വിദ്യാഭ്യാസ രംഗത്തിനും അഭിമാനമാണ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!