ഭരതന്നൂര്‍ ഗവ. ഹയര്‍സെക്കൻഡറി സ്‌കൂളില്‍ ലബോറട്ടറി കോംപ്ലക്‌സും മള്‍ട്ടി ജിംനേഷ്യവും

Attingal vartha_20260220_103755_0000

ഭരതന്നൂര്‍ ഗവ. ഹയര്‍സെക്കൻഡറി സ്‌കൂളില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ലബോറട്ടറി കോംപ്ലക്‌സും മള്‍ട്ടി ജിംനേഷ്യവും ഡി.കെ. മുരളി എംഎല്‍എ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസമുള്ള സമൂഹത്തിന് നാടിനെ നല്ല രീതിയില്‍ നയിക്കാനാകുമെന്നും ആ ലക്ഷ്യം മുന്നില്‍ വച്ചാണ് സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആരംഭിച്ചതെന്നും എംഎല്‍എ പറഞ്ഞു.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും അനുവദിച്ച 1.5 കോടി രൂപ വിനിയോഗിച്ചാണ് ലബോറട്ടറി കോംപ്ലസിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ജില്ലാ പഞ്ചായത്തിന്റെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മള്‍ട്ടിജിം നിര്‍മ്മിച്ചത്.

സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദര്‍ശിനി, പാങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിമി. പി, പി.ടി.എ പ്രസിഡന്റ് വി.എസ് സുബി, പ്രിന്‍സിപ്പല്‍ ലാല്‍ സി.ഒ തുടങ്ങിയവര്‍ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!