ആറ്റിങ്ങൽ–അയിലം റൂട്ടിൽ സമാന്തര സർവീസ് രൂക്ഷം; ബസ് സർവീസ് നിർത്തിവെക്കാൻ സ്വകാര്യ ബസ് ഉടമകൾ

Attingal vartha_20260214_194432_0000

ആറ്റിങ്ങൽ: ആറ്റിങ്ങൽ–അയിലം റൂട്ടിൽ ഓട്ടോറിക്ഷകളുടെ സമാന്തര സർവീസ്  ശക്തമാകുന്നതായി പരാതി. കഴിഞ്ഞ രണ്ട് ആഴ്ചയായി സ്വകാര്യ ബസ് ജീവനക്കാരും ഓട്ടോ തൊഴിലാളികളും തമ്മിൽ സംഘർഷാവസ്ഥ തുടരുകയാണ്.

ബസ് സർവീസിന് മുമ്പായി ഓട്ടോറിക്ഷകൾ സർവീസ് നടത്തുന്നതിനെ തുടർന്ന് യാത്രക്കാരുടെ കുറവ് നേരിടേണ്ടി വരുന്നതായി ബസ് ഉടമകൾ പരാതിപ്പെടുന്നു. അയിലത്തിൽ നിന്ന് സ്വകാര്യ ബസ് സർവീസ് ആരംഭിക്കുമ്പോൾ ഓട്ടോറിക്ഷകൾ ബസിന് മുമ്പായി യാത്രക്കാരെ കയറ്റി സർവീസ് നടത്തുന്നതായി ബസ് ജീവനക്കാർ ആരോപിക്കുന്നു.

ഇതു സംബന്ധിച്ച് പൊലീസ് സ്റ്റേഷനിലും മോട്ടോർ വാഹന വകുപ്പിലും നിരവധി പരാതികൾ നൽകിയിട്ടുണ്ടെങ്കിലും, പിഴ ഈടാക്കി വിട്ടയച്ചതിനു പിന്നാലെ വീണ്ടും സമാന്തര സർവീസ് തുടരുന്നതായാണ് ബസ് ജീവനക്കാരുടെ വാദം.

പെർമിറ്റ് ലംഘനം നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ കർശന നടപടി സ്വീകരിച്ച് പെർമിറ്റ് റദ്ദാക്കണമെന്ന ആവശ്യവുമായി ബസ് ഉടമകൾ രംഗത്തെത്തി. പ്രശ്നത്തിന് അടിയന്തര പരിഹാരം കണ്ടെത്തിയില്ലെങ്കിൽ സർവീസ് നിർത്തിവെക്കേണ്ട സാഹചര്യമുണ്ടാകുമെന്ന് അവർ മുന്നറിയിപ്പ് നൽകി.

സംഭവത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ ഇടപെട്ട് പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ ആരംഭിക്കേണ്ടതുണ്ടെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!