
ആറ്റിങ്ങൽ: സംരംഭക മികവിലേക്കുള്ള യാത്രയ്ക്ക് തുടക്കമിടാൻ ആഗ്രഹിക്കുന്നവർക്കായി വ്യവസായ-വാണിജ്യ വകുപ്പും ആറ്റിങ്ങൽ നഗരസഭയും സംയുക്തമായി സംരംഭകത്വ പൊതു ബോധവൽകരണ ശില്പശാല സംഘടിപ്പിക്കുന്നു.
ഫെബ്രുവരി 23 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ ഉച്ചവരെ ആറ്റിങ്ങൽ നഗരസഭ മിനി ഹാളിൽ നടക്കുന്ന ജനറൽ ഓറിയന്റേഷൻ ട്രെയിനിംഗ് (General Orientation Training) മുഖേന സംരംഭം ആരംഭിക്കുന്നതിനും നിലവിലുള്ള സംരംഭങ്ങൾ വികസിപ്പിക്കുന്നതിനുമായി ആവശ്യമായ മാർഗനിർദേശങ്ങൾ നൽകും.
പുതിയ സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും നിലവിൽ സംരംഭകരായിട്ടുള്ളവർക്കും പങ്കെടുക്കാവുന്ന ഈ ശില്പശാലയിൽ, സംരംഭ ആശയം രൂപപ്പെടുത്തുന്നതിൽ നിന്ന് സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതുവരെ സമഗ്രമായ വിവരങ്ങൾ നൽകും.
ലോൺ, സബ്സിഡി, ബാങ്കിംഗ് നടപടിക്രമങ്ങൾ, എഫ്.എസ്.എസ്.എ.ഐ. രജിസ്ട്രേഷൻ എന്നിവയുൾപ്പെടെയുള്ള വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ കൈകാര്യം ചെയ്യും. 10 ലക്ഷം രൂപ വരെയുള്ള ഈടില്ലാത്ത വായ്പ്പകളും 40 ശതമാനം വരെ സബ്സിഡി ലഭിക്കുന്ന വായ്പ്പകളെക്കുറിച്ചുള്ള വിവരങ്ങളും പങ്കുവെക്കും.
തീർത്തും സൗജന്യമായ ശില്പശാലയിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.
ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യം ലഭ്യമാണ്.
ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഓൺലൈൻ രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർ 7907668378 എന്ന നമ്പറിൽ സുജിത്തിനെ ബന്ധപ്പെടാവുന്നതാണ്.
സംരംഭകത്വ രംഗത്ത് മുന്നേറാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അറിയിച്ചു.


