കല്ലമ്പലത്ത് വാഹനം തടഞ്ഞു നിർത്തി പരിശോധന, എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ  

Attingal vartha_20260221_212958_0000

കല്ലമ്പലം : കല്ലമ്പലത്ത് വാഹനം തടഞ്ഞ് നിർത്തി പരിശോധന നടത്തിയപ്പോൾ എംഡിഎംഎയുമായി മൂന്ന് പേർ പിടിയിലായി.

ആറ്റിങ്ങൽ പറയത്തുകോണം ശാന്തിനഗറിൽ സമീറ മൻസിലിൽ മുൻസീർ(38), കടയ്ക്കാവൂർ, മണ്ണാത്തിമൂല, വിളയിൽ പടിക്കൽ വീട്ടിൽ രാജ് മോൻ(37), ആലംകോട് പെരുംകുളം മാളവികപൊയ്കയിൽ സൽമാൻ മൻസിലിൽ സൽമാൻ(29) എന്നിവരാണ് പിടിയിലായത്.

കരവാരം പഞ്ചായത്ത്‌ ആറാം വാർഡിൽ കടുവയിൽ തോട്ടയ്ക്കാട് റോഡിൽ പണിക്കന്റെവിള ഭാഗത്ത് പ്രതികളിൽ ഒരാളായ സൽമാൻ വാടകയ്ക്ക് താമസിക്കുന്ന വീടിന് സമീപം വെച്ചാണ് ഡാൻസഫ് സംഘം പ്രതികൾ സഞ്ചരിച്ചു വന്ന വാഹനം തടഞ്ഞു നിർത്തി പരിശോധന നടത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് പ്രതികൾ നിരീക്ഷണത്തിലായിരുന്നു. ഡാൻസാഫും കല്ലമ്പലം പോലീസും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.

പള്ളിക്കൽ സി ഐ ശ്യാം എം ജിയുടെ മേൽനോട്ട നടന്ന ദേഹ പരിശോധനയിൽ 7 ഗ്രാമോളം മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടി. പ്രതികൾക്കെതിരെ പല സ്റ്റേഷനുകളിലായി വിവിധ കേസുകൾ ഉണ്ടെന്നും പോലീസ് പറഞ്ഞു. പ്രതികൾ ഇത്തരം ലഹരി ഉത്പന്നങ്ങൾ ഉപയോഗിക്കുക മാത്രമല്ല, വില്പന നടത്തി വരുകയുമായിരുന്നു.

റൂറൽ ജില്ലാ പോലീസ് മേധാവി ജെ മഹേഷ്‌ ഐ പി എസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നർകോട്ടിക് സെൽ ഡി വൈ എസ് പി അനിൽ ആർ, വർക്കല ഡി വൈ എസ് പി ബിജുഎന്നിവരുടെ നേതൃത്വത്തിൽ  ഡാൻസഫ് എസ് ഐമാരായ സാഹിൽ, ബിജുകുമാർ, എ എസ് ഐ അനൂപ് , എസ് സി പി ഒ വിനീഷ് , സിപിഒമാരായ ഫാറൂഖ് , സുനിൽ രാജ് , സുജിൽ തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!