ആറ്റിങ്ങൽ നഗരസഭ ജനകീയാസൂത്രണം പദ്ധതിയുടെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു

Attingal vartha_20260222_182210_0000

ആറ്റിങ്ങൽ : നഗരസഭ ജനകീയാസൂത്രണം 2026 – 27 വാർഷിക പദ്ധതിയുടെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു.

ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സെമിനാറിൻ്റെ ഉദ്ഘാടനം എംഎൽ.എ ഒ.എസ്. അംബിക നിർവ്വഹിച്ചു.നഗരസഭ ചെയർപേഴ്സൺ എം.പ്രദീപ് അധ്യക്ഷനായി.

വൈസ് ചെയർപേഴ്സൺ ആർ.എസ്. രേഖ സ്വാഗതം പറഞ്ഞു.സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷൻമാരായ അഡ്വ. വി.എസ്. സുരേഷ്, ജി.എസ്. ബിനു, ആർ.എസ്. അനൂപ്, എ.എം. താഹ, പ്രിയാ സാബു, കൗൺസിലർമാരായ ആർ. രാജു, കെ. സതി, നഗസഭ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സുധീർരാജ് തുടങ്ങിയവർ പരിപാടിക്ക് ആശംസകളർപ്പിച്ച് സംസാരിച്ചു.

നഗരസഭ സെക്രട്ടറി കെ.എസ്. അരുൺ റിപ്പോർട്ട് അവതരണവും, എക്സിക്യൂട്ടീവ് എഞ്ചിനീയർ സുധീർരാജ് ചടങ്ങിന് നന്ദിയും പറഞ്ഞു.

നഗരത്തിൻ്റെ സമ്പൂർണ്ണ വികസനം ലക്ഷ്യമാക്കി വിവിധ മേഖലകളിൽ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് വാർഡുസഭകളിൽ വന്ന നിർദ്ദേശങ്ങൾ സെമിനാറിനെത്തിയ മുന്നൂറോളം പേർ 16 വർക്കിംഗ് ഗ്രൂപ്പുകളിലായി ചർച്ച ചെയ്ത് അവതരിപ്പിച്ചു.

എസ്.ഐ.ആർ ചുമതല നിർവ്വഹിച്ചു കഴിഞ്ഞ് അതാത് സെക്ഷനുകളിൽ തിരിച്ചെത്തിയ ഉദ്യോഗസ്ഥരോട് പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ ഉടനടി പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയതായി അധ്യക്ഷൻ എം. പ്രദീപ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!