അമിലിന്റെ ഹോം ലൈബ്രറി ഇനി നാടിന്റെ നല്ല വായനക്കായി

Attingal vartha_20260222_223840_0000

കരവാരം : തോട്ടയ്ക്കാട് ഗവൺമെന്റ് എൽപിഎസിന്റെ തനത് പ്രവർത്തനമായ ‘ പുസ്തക കുടുക്കകളിൽ നിന്ന് പുസ്തക ഉടമകളിലേക്ക്,

‘ഞങ്ങളുടെ ഗ്രാമം വായന ഗ്രാമം’ പദ്ധതിയിലൂടെ അമിലിന്റെയും അനുഗ്രഹയുടെയും ഏറെ പുതുമകളോടെ നവീകരിച്ച ലൈബ്രറി നാട്ടു വായനയ്ക്കായി ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബിക തുറന്നു കൊടുത്തു.

തോട്ടയ്ക്കാട് വടക്കോട്ട് കാവ് സീന നിവാസിൽ മത്സ്യത്തൊഴിലാളിയായ രഞ്ജിത്തിന്റെയും സീനയുടെയും മക്കളാണ് അമിലും അനുഗ്രഹയും. എല്ലാത്തരം വായനക്കാരെയും ആകർഷിക്കുന്ന പുസ്തകങ്ങൾ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. വായനയെ സ്നേഹിക്കുന്ന ഏതൊരാൾക്കും ഇവിടെ വന്ന് സ്വതന്ത്രമായി പുസ്തകങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തി പുസ്തകങ്ങൾ എടുക്കുകയും വായനക്ക് ശേഷം തിരികെ കൊണ്ടു വയ്ക്കുകയും ചെയ്യാവുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്.

കേരളത്തിനാകെ മാതൃകയായ ഈ പരിപാടിക്ക് നേതൃത്വം നൽകുന്ന അധ്യാപിക കൂടിയായ തോട്ടയ്ക്കാട് ഗവൺമെന്റ് എൽപിഎസിലെ ഷമീന ടീച്ചറിനെ എം എൽ എ അഭിനന്ദിച്ചു. നാട്ടിലാകെ ഈ പുസ്തക സംസ്കാരം വ്യാപിപ്പിക്കുന്നതിൽ കരവാരം ഗ്രാമപഞ്ചായത്ത് പ്രത്യേക ശ്രദ്ധ പുലർത്തുമെന്ന് വൈസ് പ്രസിഡന്റ് സുരേഷ് കുമാർ അഭിപ്രായപ്പെട്ടു.

പരിപാടിയുടെ ഉദ്ഘാടനം ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക നിർവഹിച്ചു. സമഗ്ര ശിക്ഷ കേരള സംസ്ഥാന പ്രോഗ്രാം ഓഫീസർ അനുലേഖ ഇ മുഖ്യാതിഥിയായിരുന്നു.

കരവാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി മോഹൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലാലികുമാർ, ലില്ലി, കുമാർ, സിന്ധു,സരിത എന്നിവർ സംസാരിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!