
കിളിമാനൂർ പോങ്ങനാടിന് സമീപമുള്ള വെണ്ണിച്ചിറകുളം നാട്ടുകാർക്ക് കൃഷിക്കും മറ്റും വളരെയേറെ പ്രയോജനപ്രദമായിരുന്നു. കൂടാതെ ഫ്രാക്കിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച അക്വാട്ടിക് ക്ലബ്ബ് വഴി നിരവധി പേർക്ക് നീന്തൽ പരിശീലനം നൽകുകയും ദേശീയതലത്തിൽ വരെ സമ്മാനങ്ങൾ നേടുകയും ചെയ്തിരുന്നു.
തുടർന്ന് ദേശീയ തലത്തിൽ നീന്തൽ പരിശീലനത്തിന് ഉപയോഗിക്കാൻ കഴിയുംവിധം കുളം നവീകരിക്കാൻ ജില്ലാപഞ്ചായത്ത് തീരുമാനിക്കുകയും ഒന്നേകാൽ കോടി രൂപ അനുവദിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തെങ്കിലും നിർമ്മാണം പാതിവഴിയിൽ സ്തംഭിച്ചു. കഴിഞ്ഞ ഏഴുവർഷമായി കുളം ഉപയോഗശൂന്യമായി കിടക്കുകയാണ്.
മുടങ്ങി കിടക്കുന്ന വെണ്ണിച്ചിറ നീന്തൽകുളം നിർമാണം അടിയന്തരമായി പുനരാരംഭിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഫ്രാക്ക് ഭാരവാഹികൾ
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.പ്രിയദർശിനിക്ക് നിവേദനം നൽകി.
നിർമ്മാണ പ്രവർത്തനങ്ങൾ ഉടനെ പുനരാംരംഭിക്കാമെന്നും ആയതിന് ആദ്യഘട്ടമായി 50 ലക്ഷം രൂപ അനുവദിക്കാമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു. ഫ്രാക്ക് പ്രസിഡൻ്റ് പ്രേമചന്ദ്രബാബു, ജന.സെക്രട്ടറി ഹരികൃഷ്ണൻ.എൻ, ട്രഷറർ ആർ.സുഭാഷ്, സെക്രട്ടറി ഹരീഷ് കുമാർ.എസ് തുടങ്ങിയവർ പങ്കെടുത്തു.


