കേരള പോലീസ് അസോസിയേഷൻ 39-ാം തിരുവനന്തപുരം റൂറൽ ജില്ലാ സമ്മേളനം നെടുമങ്ങാട് സമാപിച്ചു

Attingal vartha_20260222_225222_0000

നെടുമങ്ങാട്: കേരള പോലീസ് അസോസിയേഷൻ (KPA) 39-ാം തിരുവനന്തപുരം റൂറൽ ജില്ലാ സമ്മേളനം ഫെബ്രുവരി 16 മുതൽ 21 വരെ നെടുമങ്ങാട് സംഘടിപ്പിച്ചു. റൂറൽ ജില്ലയിലെ ആറ്റിങ്ങൽ, വർക്കല, നെടുമങ്ങാട്, കാട്ടാക്കട, നെയ്യാറ്റിൻകര എന്നീ സബ്ഡിവിഷനുകൾ ഉൾപ്പെടുത്തി വിവിധ കായികമത്സരങ്ങൾ, സെമിനാറുകൾ, പരിസ്ഥിതി സൗഹൃദ പരിപാടികൾ എന്നിവ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നടന്നു.

പ്രതിനിധി സമ്മേളനം നെടുമങ്ങാട് പഴക്കുറ്റി എം.ടി. ഓഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡന്റ് എസ്.ബി. ഷൈജുവിന്റെ അധ്യക്ഷതയിൽ ചേർന്നു. ജില്ലാ നിർവാഹക സമിതി അംഗം നിഖിൽ കെ.എസ്. അനുസ്മരണം നടത്തി. സ്വാഗതസംഘം ജനറൽ കൺവീനർ ആകാശ് എസ്. സ്വാഗതം ആശംസിച്ചു.

വാമനപുരം എം.എൽ.എ. ഡി.കെ. മുരളി സമ്മേളനം ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് ഡിവൈ.എസ്.പി. കെ.പി. ബൈജുകുമാർ, സംസ്ഥാന നിർവാഹക സമിതി അംഗം കൃഷ്ണലാൽ എന്നിവർ ആശംസകൾ അർപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സുധീർ ഖാൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി വൈ. അപ്പു പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ രഞ്ജിത് രവീന്ദ്രൻ വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ നിർവാഹക സമിതി അംഗം ദിനേശ് ബാബു സമ്മേളന പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് രഞ്ജിത് നന്ദി രേഖപ്പെടുത്തി.

വൈകുന്നേരം 4.30ന് നടന്ന പൊതുസമ്മേളനം നെടുമങ്ങാട് മുനിസിപ്പൽ ചെയർമാൻ ആർ. ജയദേവൻ ഉദ്ഘാടനം ചെയ്തു. കെ.പി.ഒ.എ. സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.കെ. ജ്യോതിഷ്, നെടുമങ്ങാട് ഡിവൈ.എസ്.പി. ബൈജുകുമാർ, കെ.പി.ഒ.എ. തിരുവനന്തപുരം ജില്ലാ സെക്രട്ടറി വിജു ടി., കെ.പി.എ. തിരുവനന്തപുരം സിറ്റി ജില്ലാ സെക്രട്ടറി രതീഷ്, എസ്.എ.പി. ജില്ലാ സെക്രട്ടറി എസ്.ജെ. സുജിത് എന്നിവർ ആശംസകൾ അർപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ ചിന്തു പ്രസാദ് നന്ദി രേഖപ്പെടുത്തി.

സംഘാടക മികവും ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരുടെ സജീവ പങ്കാളിത്തവും സമ്മേളനത്തെ വിജയകരമാക്കി. സമ്മേളന വിജയത്തിന് സഹകരിച്ച സംഘാടക സമിതിക്കും ജില്ലയിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കും കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ കമ്മിറ്റി നന്ദി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!