
ആറ്റിങ്ങൽ : അവനവഞ്ചേരി മുരളി സ്മാരക ഗ്രന്ഥശാല സംഘടിപ്പിച്ച റിപ്പബ്ലിക് സദസ്സിൻ്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ എം. പ്രദീപ് നിർവ്വഹിച്ചു.
ഗ്രന്ഥശാല അങ്കണത്തിൽ വെച്ച് നടന്ന പരിപാടിയിൽ ഗ്രന്ഥശാല പ്രസിഡൻ്റ് റ്റി.എൽ. പ്രഭൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ. വാസുദേവൻ സ്വാഗതം പറഞ്ഞു.പുരോഗമന കലാസാഹിത്യ സംഘം പ്രതിനിധി ജയകുമാർ മുഖ്യപ്രഭാഷണം നടത്തി.
കൂടാതെ നഗരസഭ അധ്യക്ഷൻ എം.പ്രദീപിനെയും വാർഡ് കൗൺസിലർമാരായ പ്രിയാസാബു, നയനാ അനീഷ്, എസ്. ശോഭനകുമാരി, സി.ആർ. ഗായത്രീദേവി, പി. തങ്കമണി, ഇക്കഴിഞ്ഞ സംസ്ഥാന യുവജനോത്സവത്തിൽ മിമിക്രിക്ക് എ ഗ്രേഡ് നേടിയ ആറ്റിങ്ങൽ സ്വദേശി അക്ഷിത് തുടങ്ങിയവരെയും ഗ്രന്ഥശാല ഭരണസമിതി പൊന്നാടയണിച്ച് ആദരിച്ചു.

കാൽ നൂറ്റാണ്ട് മുൻപ് ചെറിയ കെട്ടിടത്തിൽ കേവലം വയനശാലയിൽ പ്രവർത്തനം ആരംഭിച്ച എ.എം.എസ് ഗ്രന്ഥശാല ഇന്ന് കലാസാഹിത്യ മേഖലകളിലെ പ്രവർത്തനങ്ങളിലും, കുട്ടികൾക്ക് അതിൽ പരിശീലനം നൽകുന്നതിലും ജില്ലയിൽ തന്നെ മുൻപന്തിയിലാണ്.
എം.എൽ.എ ഒ.എസ്. അംബികയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ ചിലവിട്ട് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ബഹുനില മന്ദിരം നിർമ്മിക്കുകയാണ് ഗ്രന്ഥശാലക്ക്.
താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം റ്റി. ദിലീപ്കുമാർ, വൈസ് പ്രസിഡൻ്റ് റ്റി.ആർ. കോമളകുമാരി തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.ജില്ല ലൈബ്രറി കൗൺസിൽ അംഗം എൻ. സുരേഷ് യോഗത്തിന് നന്ദി പറഞ്ഞു.


