വെഞ്ഞാറമൂട് എം.എ.കെ.എ.എം സ്കൂളിൽ ‘ഇന്നോവേറ്റ് & ഇല്ലുമിനേറ്റ് – ആർട്ട് & സയൻസ് എക്സ്പോ 2K26’ ഫെബ്രുവരി 28ന് 

Attingal vartha_20260225_161454_0000

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് എം.എ.കെ.എ.എം ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്കൂൾസൃഷ്ടിപരമായ ചിന്തകളും ശാസ്ത്രീയ പുതുമകളും ഒരുമിക്കുന്ന ‘ഇന്നോവേറ്റ് & ഇല്ലുമിനേറ്റ് – ആർട്ട് & സയൻസ് എക്സ്പോ 2K26’ സംഘടിപ്പിക്കുന്നു.

ഫെബ്രുവരി 28-ന് രാവിലെ 10 മണി മുതൽ വെഞ്ഞാറമൂടിലെ എം.എ.കെ.എ.എം സ്കൂൾ ക്യാമ്പസിൽ പരിപാടി ആരംഭിക്കും.

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഇസ്രോ (തിരുവനന്തപുരം) പ്രോജക്ട് ഡയറക്ടർ ഡോ. മഞ്ജു എസ്. നായർ മുഖ്യാതിഥിയായി പങ്കെടുക്കും.

വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകളും ശാസ്ത്രീയ അന്വേഷണങ്ങളും ഒരേ വേദിയിൽ അവതരിപ്പിക്കുന്ന എക്സ്പോയിൽ വിവിധ പ്രദർശനങ്ങൾ, പ്രായോഗിക മാതൃകകൾ, കലാസൃഷ്ടികൾ എന്നിവ ഉണ്ടാകും. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പൊതുജനങ്ങളുടെയും സാന്നിധ്യം സംഘാടകർ അഭ്യർത്ഥിച്ചു.

കലയും ശാസ്ത്രവും കൈകോർക്കുന്ന ഈ വേദി കുട്ടികളുടെ സൃഷ്ടിപരമായ പ്രതിഭകൾക്ക് പ്രോത്സാഹനമാകുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!