
ചെമ്മരുതി : ഇന്ത്യൻ റിപ്പബ്ലിക്കിന്റെ 75 വർഷം പൂർത്തിയാകുന്ന വേളയിൽ വിജ്ഞാന വികസനം തുടരട്ടെ സോദരത്വം പുലരട്ടെ എന്ന സന്ദേശ വുമായി എല്ലാ ഗ്രന്ഥശാലകളിലും ജനുവരി 26 മുതൽ ഫെബ്രുവരി വരെ വ്യത്യസ്തങ്ങളായ വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ കേരളസ്റ്റേറ്റ് ലൈബ്രറി കൗൺസിൽ തീരുമാനിച്ചതിന്റെ ഭാഗമായി പനയറ കലാപോഷിണി ഗ്രന്ഥശാല സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത മഹാത്മാക്കളുടെ വേഷത്തോടു കൂടി അക്ഷര കരോൾ സംഘടിപ്പിച്ചു.
വിവിധ പ്രദേശങ്ങളിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരവും ചരിത്രവും എന്ന വിഷയത്തിൽ ക്വിസ്, ചിത്രരചന, ഗാനാലാപനം എന്നിവ നടത്തി. പനയറ വച്ച് നടന്നറിപ്പബ്ലിക് ദിന സദസ്സ്ഗോപാലകൃഷ്ണൻ ഉദ്ടഘാടനം ചെയ്തു ഗ്രന്ഥരാലാ പ്രസിഡന്റ് ജയചന്ദ്രൻ പനയറ അദ്ധ്യക്ഷനായിരുന്നു.
പ്രിയങ്ക ബിറിൽ,ടി കുമാർ എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി ജിഎസ് സുനിൽ സ്വാഗതവും ഉണ്ണി ജി കണ്ണൻ നന്ദിയും രേഖപ്പെടുത്തി.
എ വി ബാഹുലേയൻ, സുകുമാരൻ ഉണ്ണിത്താൻ, ഇന്ദിര, ഉണ്ണി ജി കണ്ണൻ, പ്രിയങ്ക ബിറിൽ തുടങ്ങി വിവിധ മേഖലകളിൽ പ്രശസ്തരായവരെ ആദരിക്കുകയും, യു പി വിഭാഗം വായന മത്സര വിജയി കൾക്കും വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കും അക്ഷര കരോളിൽ മഹാത്മാക്കളായി വേഷമിട്ടവരേയും ചടങ്ങിൽ ആദരിച്ചു.


