മുദാക്കലിൽ സംരംഭകർക്കായി പൊതുബോധവൽകരണ ശില്പശാല ഫെബ്രുവരി 27-ന്

MUDAKKAL.pdf_20260225_222135_0000

മുദാക്കൽ: സംരംഭകത്വ രംഗത്തേക്ക് കടക്കാൻ ആഗ്രഹിക്കുന്നവർക്കും നിലവിലുള്ള സംരംഭങ്ങൾ വികസിപ്പിക്കാൻ താൽപ്പര്യമുള്ളവർക്കുമായി വ്യവസായ-വാണിജ്യ വകുപ്പും മുദാക്കൽ പഞ്ചായത്തും സംയുക്തമായി പൊതുബോധവൽകരണ ശില്പശാല സംഘടിപ്പിക്കുന്നു.

ഫെബ്രുവരി 27 വെള്ളിയാഴ്ച രാവിലെ 9.45 മുതൽ ഉച്ചവരെ ചെമ്പൂരിലെ മുദാക്കൽ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് “ജനറൽ ഓറിയന്റേഷൻ ട്രെയിനിംഗ്” സംഘടിപ്പിക്കുന്നത്. സംരംഭ ആശയങ്ങളെ പ്രായോഗിക സംരംഭങ്ങളാക്കി മാറ്റുന്നതിന് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ ശില്പശാലയിൽ ലഭ്യമാകും.

സർക്കാർ സഹായ പദ്ധതികൾ, ലോൺ-സബ്സിഡി ആനുകൂല്യങ്ങൾ, ബാങ്കിംഗ് നടപടിക്രമങ്ങൾ, എഫ്.എസ്.എസ്.എ.ഐ. ഉൾപ്പെടെയുള്ള ലൈസൻസുകൾ നേടുന്നതിനുള്ള നടപടികൾ എന്നിവ സംബന്ധിച്ച വിശദീകരണങ്ങൾ വിദഗ്ധർ നൽകും. 10 ലക്ഷം രൂപ വരെയുള്ള ഈടില്ലാത്ത വായ്പ്പകളും 40 ശതമാനം വരെ സബ്സിഡി ലഭിക്കുന്ന വായ്പ്പാ പദ്ധതികളുമായി ബന്ധപ്പെട്ട വിവരങ്ങളും പങ്കെടുക്കുന്നവർക്ക് ലഭ്യമാകും.

പുതിയ സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും നിലവിൽ സംരംഭകരായവർക്കും ശില്പശാലയിൽ പങ്കെടുക്കാം. പരിപാടി പൂർണ്ണമായും സൗജന്യമാണ്.

ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യം ലഭ്യമാണ്. രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർ
7907668378 എന്ന നമ്പറിൽ സുജിത്തുമായി ബന്ധപ്പെടാവുന്നതാണ്.

സംരംഭക സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാനുള്ള അവസരമായി ഈ ശില്പശാല പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!