കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു

Attingal vartha_20260226_221701_0000

തൊളിക്കോട് : കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. അരുവിക്കര കളത്തറ ഷിബിന മൻസിലിൽ ഷിബിന നിഷാദ് (27) ആണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ കാച്ചാണി പള്ളിനടയിലായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.

അരുവിക്കരയിൽ നിന്ന് കാച്ചാണി ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ഷിബിന സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിനടിയിലേക്ക് തെറിച്ചുവീണ ഷിബിനയുടെ ശരീരത്തിലൂടെ ബസിന്റെ ടയർ കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ് റോഡിൽ കിടന്ന ഷിബിനയെ ഉടൻ തന്നെ നാട്ടുകാർ സമീപത്തെ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തിരുവനന്തപുരം ലുലു മാളിലെ പെർഫ്യൂം സെന്ററിലെ ജീവനക്കാരിയായിരുന്നു ഷിബിന.ഭർത്താവ് സുൽഫി,മകൾ ഇശൽ മെഹർ,അരുവിക്കര പൊലിസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം നിലവിൽ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!