നഗരൂരിൽ പോലീസിനെ ആക്രമിച്ച സംഭവം, 9 പേർക്കെതിരെ കേസ്, രണ്ടുപേർ പിടിയിൽ

Attingal vartha_20260228_122726_0000

നഗരൂരില്‍ പോലീസ് വാഹനത്തിന് നേരെ അതിക്രമം കാണിക്കുകയും ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ ഒമ്പത് സി.പി.എം – ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. രതീഷ്, വിഷ്ണു എന്നിവരെ ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയുടെ സ്ക്വാഡ് ഇതിനോടകം അറസ്റ്റ് ചെയ്തു.

പ്രദേശത്തെ കോണ്‍ഗ്രസിന്റെ ‘പുതുയുഗ യാത്ര’യുടെ ഫ്ലക്സ് ബോർഡുകള്‍ നശിപ്പിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തിരുന്നു. ഈ കേസിലെ പ്രതികള്‍ക്ക് സ്റ്റേഷനില്‍ ഹാജരാകാൻ നോട്ടീസ് നല്‍കി മടങ്ങുമ്പോഴാണ് നഗരൂർ ജംഗ്ഷന് സമീപം വെച്ച്‌ പ്രവർത്തകർ പോലീസിനെ തടഞ്ഞത്.

ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തല്‍, പോലീസ് ജീപ്പ് തടയല്‍, ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. പിടിയിലായ രണ്ട് പേർക്ക് പുറമെ മറ്റ് ഏഴ് പേർക്കായി പോലീസ് തിരച്ചില്‍ ഊർജിതമാക്കിയിട്ടുണ്ട്.ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് മറ്റ് പ്രതികളെ തിരിച്ചറിയുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!