
കല്ലറ : കല്ലറയിൽ തേനീച്ചയുടെ കുത്തേറ്റ് നിരവധി പേർക്ക് പരിക്ക്. വർഷങ്ങളായി കല്ലറ എ ആർ എസ് ഓഡിറ്റോറിയത്തിലെ കെട്ടിടത്തിൽ കൂടുകൂട്ടിയിരുന്ന തേനീച്ചകളുടെ ആക്രമണത്തിൽ മുൻ പഞ്ചായത്ത് മെമ്പർ ഷിബുവിന് ഉൾപ്പെടെ നിരവധിപേർക്ക് കുത്തേറ്റു. ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളും കച്ചവട സ്ഥാപനങ്ങളും ഈ കെട്ടിടത്തിന് സമീപം പ്രവർത്തിക്കുന്നുണ്ട്. ഇന്നലെ വൈകുന്നേരമാണ് സംഭവം.
എതിർവശത്തുള്ള കെട്ടിടത്തിലെ ജീവനക്കാരിക്കും കുറച്ചു ദിവസങ്ങൾക്കു മുൻപ് ഇവിടെ നിന്നിളകിയ തേനീച്ചയുടെ കുത്തേറ്റു ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ഇതിനു പരിഹാരം കാണണമെന്ന് നാട്ടുകാർ ഉടമസ്ഥരോട് ആവശ്യപെട്ടെങ്കിലും ഇതുവരെയും നടപടി ഉണ്ടായിട്ടില്ലെന്നും അധികൃതർ ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു


