പോലീസ് വാഹനം തടഞ്ഞുനിർത്തി ആക്രമിക്കാൻ ശ്രമിച്ച സംഭവം, രണ്ടുപേർ അറസ്റ്റിൽ

Attingal vartha_20260228_201152_0000

നഗരൂരിൽ പോലീസിന്റെ ഔദ്യോഗിക വാഹനം  തടഞ്ഞുനിർത്തി എസ് ഐയെ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ രണ്ടു പേർ അറസ്റ്റിൽ. സിപിഎം ബ്രാഞ്ച് സെക്രട്ടറി വെള്ളല്ലൂർ മുട്ടച്ചൽ ഊന്നൻകല്ല് സുനിത ഭവനിൽ വിഷ്ണു(33), വെള്ളല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി വെള്ളല്ലൂർ പേരൂർ മൊട്ടലിൽ പുതവൽവിള വീട്ടിൽ രതീഷ്(40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

രണ്ട് ദിവസം മുൻപ് നഗരൂർ വെള്ളല്ലൂരിൽ കോൺഗ്രസിൻ്റെ ഫ്ലക്‌സ്‌ ബോർഡുകൾ തകർത്ത സംഭവവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കഴിഞ്ഞ ദിവസം നോട്ടീസ് നൽകാൻ എത്തിയപ്പോഴാണ് നഗരൂർ പോലീസിനു നേരെ ആക്രമണമുണ്ടായത്. വെള്ളല്ലൂർ ജവഹർ ജംഗ്ഷന് സമീപം വച്ച് നഗരൂർ പോലീസ് സബ് ഇൻസ്പെക്ടർ ആയ അൻസാറിനെ ഔദ്യോഗിക വാഹനം തടഞ്ഞ് നിർത്തി അസഭ്യം  വിളിക്കുകയും കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു.

സംഭവത്തിൽ ഒമ്പത് പേർക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.

 കേസിൽ ഉൾപ്പെട്ട മറ്റ് ഏഴുപേരെയും ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!