വർക്കല താലൂക്ക് ലൈബ്രറി കൗൺസിൽ സെമിനാർ നടത്തി

Attingal vartha_20260301_135358_0000

വർക്കല താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പാവങ്ങുടെ നൂറാം വർഷ വായന എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. വർക്കല മൈതാനം പാർക്കിൽ വച്ച് നടന്ന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രിയദർശിനി ഉദ്ഘാടനം ചെയ്തു.

താലൂക്ക് പ്രസിഡന്റ് ഷിഖാൻ പകൽക്കുറിയുടെ അദ്ധ്യക്ഷതയിൽ നടന്ന സെമിനാറിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ എസ് വിനോദ് വിഷയാവതരണം നടത്തി. ടി എൻ ഷിബു തങ്കൻ, പ്രിയങ്ക ബിറിൽ എന്നിവർ സന്നിഹിതരായിരുന്നു.താലൂക്ക് സെക്രട്ടറി ജി.എസ് സുനിൽ സ്വാഗതവും വൈസ് പ്രസിഡന്റ് ബാബുട നന്ദിയും രേഖപ്പെടുത്തി.

താലൂക്ക്തലത്തിൽ നടത്തിയ വിവിധ വായന മത്സര വിജയികൾക്ക് ക്യാഷ് അവാർഡുകളും സർട്ടിഫിക്കറ്റും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിതരണം ചെയ്തു. ദക്ഷിണേന്ത്യൻ ശാസ്ത്ര മേളയിലേക്ക് സാമൂഹ്യ ശാസ്ത്ര വിഭാഗത്തിൽ കേരളത്തിൽ നിന്നും അദ്ധ്യാപകരുടെ വിഭാഗത്തിൽ തെരഞ്ഞെടുത്ത അയിരൂർ യു പി എസ് അദ്ധ്യാപകനും പനയറ കലാപോഷിണി ഗ്രന്ഥശാല നിർവാഹക സമിതി അംഗവുമായ ഉണ്ണി ജി കണ്ണനെ ചടങ്ങിൽ വച്ച് ജില്ലാ സെക്രട്ടറി ആദരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!