അഞ്ചുതെങ്ങിൽ ഫയർ സ്റ്റേഷൻ സ്ഥാപിക്കണം -ഡിവൈഎഫ്ഐ അഞ്ചുതെങ്ങ് മേഖലാ സമ്മേളനം

Attingal vartha_20260303_165747_0000

തീരദേശ മേഖലയായ അഞ്ചുതെങ്ങിൽ
ഫയർ സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ അഞ്ചുതെങ്ങ് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു .

വർഷങ്ങളായി തീരദേശവാസികളുടെ ആവശ്യമാണ് അഞ്ചുതെങ്ങിൽ ഒരു ഫയർ സ്റ്റേഷൻ എന്നത്. നിരവധി പരാതികൾ ബന്ധപ്പെട്ടവർക്ക് നൽകിയെങ്കിലും യാതൊരുവിധ നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
വർക്കലയിലും ആറ്റിങ്ങലും ആണ്
ഇപ്പോൾ നിലവിൽ ഫയർ സ്റ്റേഷൻ ഉള്ളത്. എന്തെങ്കിലും ആപത്തു ഉണ്ടായാൽ ഇവിടെനിന്നും വാഹനങ്ങൾ എത്തുമ്പോൾ തന്നെ താമസം നേരിടുന്നു.. സ്ഥാപിക്കുന്നതിന് ആവശ്യമായ സർക്കാർ ഭൂമികൾ പഞ്ചായത്തിൽ ലഭ്യമാണ്. ആ സ്ഥലത്ത് പല ഫയർ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.

സമ്മേളനം പുഷ്പൻ നഗറിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റം അംഗം വിഷ്ണു ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് വിജയ് വിമൽ, ശ്രുതി എന്നിവർ സംസാരിച്ചു
വിഷ്ണു ദർശൻ (പ്രസിഡന്റ്)
അനു എബ്രഹാം (സെക്രട്ടറി )
ജിജോ പത്രോസ് (ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!